top of page

HISTORY

മണിമലയുടെ മതപരവും സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ വളർച്ചയ്ക്കും വികാസത്തിനും വളരെയേറെ സംഭാവനകൾ അർപ്പിച്ചിട്ടുള്ളതും അർപ്പിച്ചുകൊണ്ടിരി ക്കുന്നതുമായ വിശുദ്ധ സങ്കേതമാണ് ഹോളി മാഗി ഫൊറോനപള്ളി. ചെങ്ങന്നൂർ വഞ്ഞിപ്പുഴ മഠത്തിലെ തമ്പുരാക്കന്മാരുടെ ഭരണാധികാരത്തിൻ കീഴിലായിരുന്നു മണിമല പ്രദേശം. അവരിലൊരു തമ്പുരാനാണ് ഓതറകുടുംബക്കാരെ ഇവിടെ കുടിയിരുത്തിയത്. ഈ കുടുംബക്കാരുടെ താൽപര്യവും പ്രോത്സാനവും ഇവിടെ ക്രിസ്ത്യൻ അധിനിവേശത്തിനു കാരണമായി.

                         എ.ഡി. 1749 ൽ ഈ പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമായിത്തീർന്നു. ഇവിടെ താമസിച്ച് കൃഷി ചെയ്തും വ്യാപാരം നടത്തിയും കഴിഞ്ഞുവന്ന പൂർവ്വികർ ആരാധനാവശ്യങ്ങൾക്കായി ആദ്യം നിരണം പള്ളിയിലും പിന്നീട് കല്ലൂപ്പാറ പള്ളിയിലും അതിനുശേഷം വായ്‌പൂര് പഴയപള്ളിയിലുമാണ് പൊയ്ക്കൊണ്ടിരുന്നത്. പിന്നീട് കാഞ്ഞിരപ്പള്ളി പള്ളിയിൽ ഇടവക ചേർന്ന് ആത്മീയ കാര്യങ്ങൾ നിർവഹിച്ചുപോന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരപ്പള്ളിയിലെത്തുക ദുഷ്‌കരമായിരുന്നു. അതിനാൽ ഇവിടെ ഒരു കുരിശുപള്ളിയെങ്കിലും ഉണ്ടാക്കാൻ വിശ്വാസികൾ ആഗ്രഹിച്ചു.


പള്ളി സ്ഥാപിക്കുന്നതിനും മറ്റും മഹാരാജാവിൻ്റെ അനുവാദം ആവശ്യമായിരുന്നതിനാൽ നമ്മുടെ പൂർവ്വികർ കൊല്ലത്ത് താമസിച്ചുപോന്ന ദളവാ തമ്പി ചെമ്പകരാമനെ നേരിൽകണ്ട് കുരിശുപള്ളി പണിയുന്നതിനുള്ള അനുവാദത്തിന് അപേക്ഷിച്ചു. ഈ  അപേക്ഷ അംഗീകരിച്ച് ദളവാ തമ്പി ചെമ്പകരാമൻ്റെ പക്കൽ നിന്നുണ്ടായ ഉത്തരവിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു. (തിരുവിതാംകൂർ മഹാരാജാവിൻ്റെ കാര്യനിർവ്വഹണ ഉദ്യോഗസ്ഥരായിരുന്നു ദളവാമാർ),

 

“കാഞ്ഞിരപ്പള്ളി പ്രവർത്തിയിൽ ഏതാനും മാപ്പിളമാർ പള്ളിക്കു സമീപെ അല്ലാതെ രണ്ടു മൂന്നു കാതം ദൂരെ പാർത്തുവരികകൊണ്ട് നേർച്ചകൾക്ക് പോകുന്നതിനും വരുന്നതിനും വളരെ ബുദ്ധിമുട്ടു നേരിട്ടിരിക്കുന്നു. മണിമല പരുത്തപ്പാറ ചേരിക്കൽ ഒരു കുരിശുപള്ളി പണിയുന്നതിന് നിദാനം വരുത്തികൊടുക്കണമെന്ന് മാപ്പിളമാരിൽ ഏതാനും പേർ കൊല്ലത്തുവന്ന് സങ്കടം പറയുകകൊണ്ട് ചങ്ങനാശേരിൽ കാര്യക്കാരെകൂടി അയച്ച് മണിമല പരുത്തപ്പാറ ചേരിക്കലിൽ കാണക്കാലിൽ ഒരു കുരിശുപള്ളി വയ്ക്കുന്നതിന് വേണ്ടുന്ന സ്ഥലം കൊടുപ്പിച്ച് അതിനായി അവിടെ നിദാനം വരുത്തി കൊള്ളുകയും ഈ ചെയ്‌തിയെല്ലാം കോട്ടയം മുഖത്ത് സർവാധികാര്യക്കാരെ കേൾപ്പി ക്കുകയും വേണം. ഈ ചെയ്‌തിക്ക്‌ സാധനം എഴുതിയത് ദളവാ തമ്പി ചെമ്പകരാമൻ 980-ാം മാണ്ട് ആനിമാസം 7-ാം തീയതി" (എ.ഡി 1805 ജൂൺ).
 
ഇപ്രകാരം സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുവാദം ലഭിച്ചെങ്കിലും 11 വർഷങ്ങൾക്കു ശേഷം 1816 ലാണ് കാഞ്ഞിരപ്പള്ളി പള്ളിയുടെ പൊതുയോഗം കൂടി മണിമലയിൽ കുരിശുപള്ളി പണിയുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. കൊല്ലവർഷം 991 മേടം 4-ാം തീയതി (1816 ഏപ്രിൽ) പള്ളി പൊതുയോഗം കൂടി എടുത്ത തീരുമാനം താഴെ ചേർക്കുന്നു:
 
1816-ാമാണ്ട് കൊല്ലവർഷം 991 മേടം 4-ാം തീയതി കാഞ്ഞിരപ്പള്ളിയിലെ വികാരിയും ഇടവകപ്പട്ടക്കാരും യോഗക്കാരും പള്ളി കൈക്കാരന്മാരും കൂടി എഴുതിയ പടിയോല :
 
മണിമലയും കാഞ്ഞിരപ്പള്ളിയും തമ്മിൽ മൂന്നു കാതം ദൂരം വരും. കൂടാതെ ആറും തോടും കടന്ന് വർഷകാലങ്ങളിൽ വരുന്നതിനും പോകുന്നതിനും വളരെ വൈഷമ്യങ്ങൾ ഉണ്ട്. അതുകൊണ്ട് മണിമല പരുത്തപ്പാറ ചേരിക്കലിൽ നെടുന്തോട്ടത്തിൽ ഒരു കുരിശുപുര വയ്ക്കുന്നതിനും കാഞ്ഞിരപ്പള്ളിയിൽനിന്ന് അച്ചന്മാർ ചെന്ന് കർമ്മാദികൾ നടത്തി കൊടുക്കുന്നതിനും അവിടെ മരിക്കുന്നവരെ അവിടെ തന്നെ അടക്കം ചെയ്ത് കുഴിക്കാണം തുടങ്ങിയ സകല വരവുകളും കാഞ്ഞിരപ്പള്ളി കൈക്കാരന്മാരെ ഏല്പിക്കുന്നതിനും മറ്റും നിശ്ചയങ്ങൾ ചെയ്തു.

 
കുരിശുപള്ളി പണിയുന്നതിനാവശ്യമായ പണം അന്നത്തെ കാഞ്ഞിരപ്പള്ളി പള്ളി ഇടവകയുടെ വിവിധ ഭാഗങ്ങളിൽനിന്നു സ്വരൂപിക്കാനും അന്ന് തീരുമാനമുണ്ടായി. മണിമല പ്രദേശത്തുള്ള ഇടവകക്കാരുടെ വലിയ സഹകരണം ഉണ്ടായിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. കളത്തൂർ കുടുംബക്കാരുടെ വകയായ ചുഴുകുന്നേൽ പുരയിടം അവർ കുരിശുപള്ളി നിർമ്മാണത്തിനായി ദാനം ചെയ്‌തു. അവിടെ 1816-ൽ തന്നെ കുരിശുപള്ളി നിർമ്മിക്കുകയും ആരാധനാ സൗകര്യമൊരുക്കുകയും ചെയ്‌തു. കളത്തൂർ കൊച്ചീപ്പൻ ഈ കാര്യങ്ങൾക്കെല്ലാം നേതൃത്വം നൽകി.
 
കുരിശുപള്ളി സ്ഥാപിക്കുകയും ആരാധനാ സൗകര്യം ഉണ്ടാവുകയും ചെയ്തെങ്കിലും നമ്മുടെ പൂർവ്വികർ അതുകൊണ്ട് തൃപ്‌തരായില്ല. സ്വതന്ത്രമായ ഇടവക ദൈവാലയം ഉണ്ടാകണമെന്ന് അവർ ആഗ്രഹിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ പുതിയ പള്ളി പണിയുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അക്കാലത്ത് വരാപ്പുഴ മെത്രാൻ്റെ ആത്മീയാധികാരത്തിൻ കീഴിലായിരുന്നു നമ്മുടെ പ്രദേശത്തുള്ള പള്ളികൾ. വരാപ്പുഴ മെത്രാൻ അനുവാദപ്രകാരം പുതിയ പള്ളിക്ക് തറക്കല്ലിട്ടു. വിശുദ്ധ ഗീവർഗീസിൻ്റെ തിരുനാൾ ദിനത്തിലായിരുന്നു കല്ലിടീൽ കർമ്മം. അതുകൊണ്ട് ഇന്നും വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ നാം കല്ലിട്ടതിരുനാളായി ആഘോഷിച്ചുവരുന്നു. 

 

1825 ജനുവരി 6-ാം തീയതി ദഹനാതിരുനാളിൽ പുതിയ പള്ളിയുടെ വെഞ്ചരിപ്പുകർമ്മം നടന്നു. വരാപ്പുഴ മെത്രാൻ തന്നെ നമ്മുടെ പള്ളിയുടെ വെഞ്ചരിപ്പുകർമ്മം നടത്തിയെന്നാണ് വിശ്വസിച്ചുപോരുന്നത്. അന്ന് വരാപ്പുഴ മെത്രാൻ നമ്മുടെ പള്ളിയെ ഇടവകപള്ളിയായി ഉയർത്തി കൽപന പുറപ്പെടുവിച്ചു. അങ്ങനെ ദീർഘകാലത്തെ തീക്ഷ്‌ണമായ ആഗ്രഹത്തിന്റെയും നിരന്തരമായ പ്രയത്നത്തിന്റെയും ഒളിമങ്ങാത്ത ഭക്തി പാരവശ്യത്തിൻ്റെയും ശാശ്വത പ്രതീകമായി ഈ പ്രദേശത്തെ ക്രൈസ്‌തവ ജനതയുടെ ചിരകാലാഭിലാഷമായ ഹോളി മാഗി ഇടവകപള്ളി നിത്യസത്യമായി തീർന്നു. പള്ളിക്കുവേണ്ടി വരാപ്പുഴ മെത്രാന് എഴുതി നൽകിയ ഇഷ്ടദാനാധാരം സാങ്കേതികമായി അസ്വീകാര്യമായതിനാൽ എ.ഡി. 1896-ൽ കൊല്ലവർഷം 1071 കളത്തൂർ കുടുംബത്തിലെ അവകാശികൾ എല്ലാവരും ചേർന്ന് ചുഴുകുന്നുപുരയിടം പള്ളിയ്ക്കുവേണ്ടി തീറെഴുതി നൽകി. അന്ന് പള്ളി വികാരിയായിരുന്ന കളത്തൂർ എബ്രാഹം കത്തനാരും ഈ ആധാരത്തിൽ കക്ഷി ചേർന്നിട്ടുണ്ട്.
 
1825-ൽ സ്ഥാപിതമായ പള്ളിക്ക് ആവശ്യമായ അറ്റകുറ്റപണികൾ കാലാകാലങ്ങളിൽ ചെയ്തിട്ടുണ്ട്. മണിമല പഴയപള്ളി എന്ന പേരിൽ പ്രസിദ്ധമായിരുന്ന ആ പള്ളിയുടെ മനോഹരരൂപം പഴമക്കാരുടെ മനസ്സിൽ ഇന്നും നിറംമങ്ങാതെ നില്ക്കുന്നു. എന്നാൽ സ്ഥലസൗകര്യകുറവുമൂലം പുതിയൊരു പള്ളി നിർമ്മിക്കേണ്ടതായി വന്നു. 1951-ൽ ബഹുമാനപ്പെട്ട ജോൺ തലോടിൽ അച്ചൻ വികാരിയായിരിക്കുമ്പോഴാണ് പള്ളി പണിക്കു തുടക്കം കുറിച്ചത്. പുണ്യശ്ലോകനായ കാവുകാട്ടുപിതാവിൻ്റെ പ്രത്യേക താല്പര്യ പ്രകാരം 1951 മെയ് 6-ാം തീയതി കൂടിയ പൊതുയോഗം പള്ളി പുതുക്കി പണിയാൻ തീരുമാനമെടുത്തു. വിശാലവും മനോഹരവുമായ ഈ പള്ളിയുടെ നിർമ്മിതിക്കുവേണ്ടി ഇടവക ജനങ്ങൾ കൈയും മെയ്യും മറന്ന് പണിയെടുത്തു. സ്‌കൂൾ കുട്ടികൾ വരെ കല്ലും മണ്ണും ചുമക്കാൻ മുൻപന്തിയിലുണ്ടായിരുന്നു. ബഹു. തലോടിൽ അച്ചൻ പള്ളി പണിക്കുവേണ്ടി നൽകിയ നേതൃത്വവും അനുഷ്‌ഠിച്ച ത്യാഗവും എക്കാലവും അനുസ് മരിക്കപ്പെടും. 1958 ജനുവരി 4-ാം തീയതി പുതിയ പള്ളിയുടെ കൂദാശാകർമ്മം കാവു കാട്ടുപിതാവുതന്നെ നിർവഹിച്ചു. 1962 ൽ ബഹു. ജോൺ തലോടിൽ അച്ചൻ സ്ഥലം മാറിപ്പോയി.

 

പകരം ചുമതലയേറ്റ ബഹു. തോമസ് തൊട്ടിയിലച്ചൻ പുതിയ പള്ളിയുടെ പണി പൂർത്തിയാക്കി നാം ഇന്നു കാണുന്ന തരത്തിൽ മനോഹരമാക്കി തീർത്തു. ബഹു. ജോൺ തൊമ്മിത്താഴെയച്ചൻ വികാരിയായിരിക്കുമ്പോഴാണ് പള്ളിയുടെ മോണ്ടളം പണി നടത്തിയത്. 1974 വരെ ചങ്ങനാശേരി അതിരൂപതയിലെ കാഞ്ഞിരപ്പള്ളി ഫൊറോനായുടെ ആത്മീയാധികാരത്തിലായിരുന്നു നമ്മുടെ പള്ളി. 1974 ആഗസറ്റ് 15-ാം തീയതി ചങ്ങനാശരി അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന മാർ ആൻ്റണി പടിയറ തിരുമേനി ചരിത്രപ്രസിദ്ധമായ മണിമല പള്ളിയെ ഒരു ഫൊറോനാ പള്ളിയായി ഉയർത്തികൊണ്ട് കല്പ്‌പന നൽകി.

IMG_20240921_110342.jpg

ഗ്രോട്ടോ

മണിമല ടൗണിൽനിന്ന് അകലെയല്ലാതെ മനോഹരമായ കുന്നിൻമുകളിൽ തലയെടുപ്പോടെ നിലകൊള്ളുന്ന പള്ളിയുടെ മുഖവാരവും ഉത്തുംഗമായ മണിമാളികയും ഭക്തി പ്രചോദകമായ അൾത്താരയും പ്രകാശം വഴിഞ്ഞൊഴുകുന്ന രാജാക്കന്മാരുടെ രൂപങ്ങളും ആരെയും ആകർഷിക്കുന്ന വശ്യമായ ദൃശ്യങ്ങളാണ്. എന്നാൽ യാത്രക്കാർ ക്കും വിവിധ സമുദായങ്ങളിൽപ്പെട്ട ഭക്തജനങ്ങൾക്കും പള്ളിയിൽ വരാതെ തന്നെ നേർച്ചകാഴ്ച്‌ചകൾ സമർപ്പിക്കുവാൻ സൗകര്യമൊരുക്കണമെന്ന് പള്ളി കാര്യത്തിൽനിന്ന് ആഗ്രഹിച്ചുപോന്നിരുന്നു

2023-05-03.jpg

റോസറി ഗാർഡൻ

ജപമാലയുടെ 20 ദിവ്യരഹസ്യങ്ങൾ കോർത്തിണക്കി ദൈവാലയത്തിനുചുറ്റുമായി ഒരു റോസറി ഗാർഡൻ്റെ നിർമ്മാണം ബഹു. ജോർജ് കൊച്ചുപറമ്പിലച്ചന്റെ നേതൃത്വ ത്തിൽ ആരംഭിക്കുകയുണ്ടായി.

IMG20240921112930.jpg

പള്ളിയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് കറിക്കാട്ടൂർ കവ ലയിൽ നിർമ്മിതമായിട്ടുള്ള

IMG_20190810_142646.jpg

സിമിത്തേരി

മണിമാളികയോടു ചേർന്ന് ഇപ്പോൾ സ്‌റ്റേജായി ഉപയോഗിക്കുന്ന സ്ഥലത്തായിരുന്നു ആദ്യത്തെ

IMG_20240921_123837.jpg

കർമ്മലീത്താമഠം

ഒരു ഇടവകയെ സംബന്ധിച്ചിടത്തോളം ആത്മീയശുശ്രൂഷകൾക്ക് നേത്യത്വം നൽകാ നും

IMG_20190810_142608.jpg

പാരീഷ് ഹാൾ

പള്ളിക്ക് ഒരു പാരീഷ് ഹാൾ അത്യാവശ്യമാണെന്ന ആശയം 1974-ൽ വികാരിയായി രു

2019-01-17.jpg

പള്ളി തിരുനാൾ

1825 ജനുവരി 6-ാം തീയതി ദനഹാതിരുനാളിൽ നമ്മുടെ പള്ളി ആശീർവദിക്കപ്പെട്ട

Image by Rod Long

ബൈബിൾ കൺവൻഷൻ

സുറിയാനി കത്തോലിക്കാവിശ്വാസികളുടെ ഇടയിലെ ആദ്യത്തെ കൺവെൻഷനെന്നു

Image by Alexander Grey

വിദ്യാഭ്യാസസ്ഥാപനങ്ങൾ

പള്ളിയുടെ മാനേജുമെൻ്റിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ നാടിൻന്റെ സാമൂ ഹ്യവും

Sghss1.jpeg

പുതിയ സ്കൂൾ കെട്ടിടം

2019-ൽ ശതാബ്ദി ആഘോഷിക്കുന്നതിനു മുൻപ് സെൻ്റ് ജോർജ് സ്‌കൂൾ കെട്ടിടത്തിന്റെ

2018-05-28.jpg

ഹയർ സെക്കന്ററി സ്‌കൂൾ

ഗവ. അംഗീകാരത്തോടെ 2002 -ൽ സെൻ്റ് ജോർജ്ജ് ഹൈസ്‌കൂൾ അൺ എയ്‌ഡഡ്

344580960_761788348974577_8013010226849903315_n_edited.jpg

എൽ.എഫ്.എൽ.പി. സ്‌കൂൾ

കറുകച്ചാൽ സബ്‌ജില്ലയിലെ മികച്ച പ്രൈമറി സ്‌കൂളുകളുടെ മുൻപന്തിയിലാണ്

IMG_20240921_124136.jpg

അജപാലനകേന്ദ്രം

പുതിയ പള്ളി നിർമ്മിച്ച കാലത്തു പണിതീർത്ത പള്ളിമേട കാലപ്പഴക്കംകൊണ്ട്

IMG_20240921_124044.jpg

ഹോളി മാഗി ഷോപ്പിംഗ് കോംപ്ലക്‌സ്

മണിമല ബസ് സ്റ്റാൻഡിനു സമീപം മാളിയേക്കൽ ചാക്കോ കുര്യൻ പള്ളിക്കു നൽകിയ സ്ഥലത്ത് പള്ളി നിർമ്മിച്ച കടമുറികൾ കാലപഴക്കംകൊണ്ട് ഉപയോഗയോ

DJI_0392.jpg

സെന്റ് തോമസ് ഹോസ്‌പിറ്റൽ

ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്‌പിറ്റലിൻ്റെ ഒരു യൂണിറ്റ് 3.07.2021 മുതൽ മണി

Church

"FOR WHERE TWO OR THREE GATHER IN MY NAME, THERE AM I WITH THEM."

MATTHEW 18:20

bottom of page